ഗോൾഡ് കോസ്റ്റ്∙ ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ വരവറിയിച്ച് ഇന്ത്യ. ഭാരോദ്വഹനത്തിലൂടെ ഗെയിംസിലെ ആദ്യം മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ വെള്ളി മെഡൽ കരസ്ഥമാക്കി.
അതേസമയം, പ്രതീക്ഷയോടെ നീന്തൽകുളത്തിലിറങ്ങിയ മലയാളി താരം സജൻ പ്രകാശിന് അടിതെറ്റി. സജൻ ഹീറ്റ്സിൽ പുറത്തായി. കോമൺവെൽത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നു താരം.
Get live updates of Commonwealth Games 2018 in Gold Coast here. Weightlifter Gururaja won the men’s 56 kg silver to give India its first medal from the Commonwealth Games 2018.