ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല താഴുമ്ബോള്‍ ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനിക്കാന്‍ ഒരു പിടി മികച്ച മുഹൂര്‍ത്തങ്ങളാണ് ബാക്കിയാകുനന്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കാഴ്ച വച്ചത്. ഇരുപത്തിയാറ് സ്വര്‍ണം അടക്കം 66 മെഡലുകള്‍ ഇന്ത്യ നേടി. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്.
80 സ്വർണവും 59 വെള്ളിയും 59 വെങ്കലവും ഉൾപ്പെടെ 198 മെഡലുകൾ നേടിയ ആതിഥേയരായ ഓസ്ട്രേലിയയാണ് മെഡൽപ്പട്ടികയിൽ ഒന്നാമത്. 45 സ്വർണവും അത്രതന്ന വെള്ളിയും 46 വെങ്കലവും നേടിയ ഇംഗ്ലണ്ട് 136 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 15 സ്വർണവും 40 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 82 മെഡലുകൾ നേടിയ കാനഡ നാലാം സ്ഥാനവും 15 സ്വർണവും 16 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ 46 മെഡലുകൾന േടിയ ന്യൂസീലൻഡ് അഞ്ചാം സ്ഥാനവും നേടി.
സ്വർണനേട്ടത്തിൽ 2014ലെ ഗ്ലാസ്കോ ഗെയിംസിനെ വെല്ലുന്ന പ്രകടനം നടത്തിയാണ് ഇക്കുറി ഗോൾഡ് കോസ്റ്റിൽനിന്ന് ഇന്ത്യൻ ടീമിന്റെ മടക്കം. ഗ്ലാസ്കോയിൽ 15 സ്വർണം മാത്രം നേടിയ സ്ഥാനത്താണ് ഇക്കുറി സ്വർണമെഡലുകൾ മാത്രം 11 എണ്ണം കൂടുതൽ നേടിക്കൊണ്ടുള്ള ഇന്ത്യയുടെ അഭിമാനം പ്രകടനം. അവിടെ 30 വെള്ളിയും 19 വെങ്കലവും നേടിയ ഇന്ത്യ മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു. അതാണ് ഇക്കുറി 66 മെഡലുകളോടെ മൂന്നാം സ്ഥാനമാക്കി പരിഷ്കരിച്ചിരിക്കുന്നത്.