കൊച്ചി: നവകേരളത്തിനായി പ്രളയം കവര്‍ന്നെടുത്ത വീടുകള്‍ പുനര്‍നിര്‍മ്മിക്കാനൊരുങ്ങി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള തങ്ങളുടെ സംഭാവനയായി പ്രളയം കവര്‍ന്നെടുത്ത നാല്‍പതോളം വീടുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സിഇഒ സിജെ റോയ് അറിയിച്ചു.
ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ ഈ മാസം നടക്കുന്ന ഐബിസി യോഗത്തില്‍ നടത്തും. അത്യന്തം മഹത്തരവും പണച്ചിലവേറിയതുമായ ലക്ഷ്യപ്രാപ്തിക്കായാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പരിശ്രമം ഇതിനായി ഏഴ് കോടിയിലേറെ രൂപയാകും ചിലവിടുക. പദ്ധതിക്കു കീഴില്‍ കേരളത്തില്‍ മുപ്പതും കൂര്‍ഗില്‍ പത്തും ഭവനങ്ങളാവും പുനര്‍നിര്‍മ്മിക്കുക.
പദ്ധതിയുടെയും പ്രളയബാധിതര്‍ക്കായുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ മറ്റു സമാശ്വാസപ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഐബിസി യോഗത്തില്‍ റോയ് നടത്തും.
കോണ്‍ഫിഡന്റ് ഗ്രൂപ്പിനു പുറമെ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള മറ്റ് അനേകം സംരംഭകരും ദുരിതബാധിതര്‍ക്കു ഇത്തരത്തിലുള്ള മുന്നോട്ടു വന്നിട്ടുണ്ട്. ഇവയുടെ പ്രഖ്യാപനങ്ങളും യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഐബിസി കേരള ഘടകത്തിന്റെ' ഔദ്യോഗിക ഉദ്ഘാടനവും 'ഇന്‍ഡിവുഡ് ബിസിനസ് എക്‌സലന്‍സ്' പുരസ്‌കാരങ്ങളുടെ വിതരണവും 19 ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടക്കും. വൈകിട്ട് ഏഴോടെ ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകളിലേക്കും പുരസ്‌കാരനിശയിലേക്കും എല്ലാ സംരംഭകരെയും പ്രൊജക്റ്റ് ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍ ഡോക്ടര്‍ സോഹന്‍ റോയ് ഇന്ന് ഔദ്യോഗികമായി സ്വാഗതം ചെയ്തു.
2017 ല്‍ പ്രൊജക്റ്റ് ഇന്‍ഡിവുഡിന്റെ ഭാഗമായി രൂപീകരിച്ചതാണ് ബില്യണെയേഴ്‌സ് ക്ലബ്ബ്. രാജ്യത്തെ വിനോദവ്യവസായ രംഗത്ത് വിപ്ലവാത്മകമായ മുന്നേറ്റ0 ലക്ഷ്യമിട്ട് രൂപീകരിച്ച ക്ലബ് ഇന്ത്യയിലെ ശതകോടീശ്വരന്മാരെ എകീകരിച്ച് കൊണ്ടുള്ള കൂട്ടായ്മ എന്ന നിലക്ക് ഇതിനോടകം പ്രാധാന്യമേറിയ സംഘടനയായി ഉയര്‍ന്നുകഴിഞ്ഞു.