ഭോപ്പാല്‍: ഞാന്‍ പ്രചരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് തോല്‍ക്കും.. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ഈ പ്രസ്താവന നടത്തിയത്. താന്‍ മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയാല്‍ കോണ്‍ഗ്രസിന് വോട്ട് കുറയുമെന്ന് സിംഗ് പറയുന്ന വീഡിയോ പുറത്ത് വന്നതാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ഒക്ടോബര്‍ 13നാണ് വീഡിയോ റെക്കാഡ് ചെയ്തെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയപ്പോഴാണ് അത് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.
എനിക്ക് ഇത്തവണ ഒരു ജോലിയേയുള്ളൂ. പ്രചരണ പരിപാടികള്‍ക്ക് ഇറങ്ങാതിരിക്കുകയോ, പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക. ഞാന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് കുറയും. അതിനാല്‍ പ്രസംഗിക്കാതിരിക്കുന്നതാണ് ഉചിതം- സിംഗ് വീഡിയോയില്‍ പറയുന്നു. എം.എല്‍.എയായ ജിതു പത്വാരിയുടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അനൗദ്യോഗികമായി സംസാരിക്കുമ്ബോാഴാണ് സിംഗ് ഇങ്ങനെ പറഞ്ഞത്.
ആത്മാര്‍ത്ഥമായ പരിശ്രമമില്ലെങ്കില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയിക്കാനാകില്ല. എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പോലും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രയത്നമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതെന്നും സിംഗ് തുടര്‍ന്നും പറയുന്നു. നവംബര്‍ 28നാണ് മദ്ധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.