പാലാ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായ എം.എം. ജേക്കബ് (92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ മേഘാലയ ഗവര്‍ണറായി. രാജ്യസഭ ഉപാധ്യക്ഷനും മൂന്നുതവണ കേന്ദ്രസഹമന്ത്രിയുമായിരുന്നു.
1927 ആഗസ്റ്റ് ഒമ്ബതിന് കോട്ടയത്തെ രാമപുരത്ത് മുണ്ടക്കല്‍ ഉലഹന്നാന് മാത്യുവിെന്റയും റോസമ്മയുടെയും മൂന്നാമത്തെ മകനായി ജനനം. 1950ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1952ല്‍ കേരള ഹൈകോടതിയില്‍ അഭിഭാഷകനായി. 1954ല്‍ സന്നദ്ധ സംഘടനയായ ഭാരത് സേവക് സമാജില് ചേര്‍ന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലും 1988ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യമലയാളിയായിരുന്നു ജേക്കബ്.
1986 മുതല്‍ 1993 വരെ പാര്‍ലമെന്ററികാര്യം, ആഭ്യന്തരം, ജലവിഭവം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1985ലും 1993ലും െഎക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. 1995 മുതല്‍ 2007 വരെ രണ്ടുതവണ മേഘാലയ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചു. 1995ല്‍ യു.പി.എ ഭരണത്തില്‍ മേഘാലയ ഗവര്‍ണറായി നിയമിതനായി. 2000ല്‍ വാജ്പേയ് സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. 2005- 2007 വരെ കാലാവധി നീട്ടി.
ഭാര്യ പരേതയായ അച്ചാമ്മ കുന്നുതറ. മക്കള്‍ ജയ, ജെസി, എലിസബത്ത്, റേച്ചല്‍. സംസ്കാരം നാളെ രാമപുരം പള്ളി സെമിേത്തരിയില്‍ നടക്കും.