കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മൂഴുവന്‍ കാപട്യം നിറഞ്ഞ രേഖയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചല്‍ പ്രദേശിലെ പസിഘട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഈ ആളുകള്‍ക്കിത് എന്തുപറ്റി?' ഗാന്ധി കുടുംബാംഗങ്ങളുടെ പേരെടുത്തു പറയാതെ മോദി ചോദിച്ചു. 'ഒരു വശത്ത് രാജ്യത്തെ സംരക്ഷിക്കാന്‍ ഈ ചൗക്കിദാര്‍ നില്‍ക്കുന്നു. മറുവശത്ത് അധികാരമോഹികളായ കോണ്‍ഗ്രസുകാര്‍ അത്രയും താഴ്‌ന്ന നിലവാരത്തിലെത്തി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണോ അതോ രാജ്യദ്രോഹികള്‍ക്കൊപ്പമോ?.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ മേഖലയെ പൂര്‍ണമായി അവഗണിച്ചിരുന്നു. ഇപ്പോള്‍ വിവിധ സ്‌കീമുകളില്‍പ്പെടുത്തി വന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് സത്യവും നുണകളും തമ്മിലുള്ള മല്‍സരമാണ്. വാഗ്‌ദാനങ്ങള്‍ പാലിച്ചവരും വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കിയവരും തമ്മിലുള്ള മല്‍സരമാണ്. വിശ്വസിക്കാന്‍ കൊള്ളുന്നവരും അഴിമതിക്കാരും തമ്മിലുള്ള മല്‍സരമാണ്' മോദി കൂട്ടിച്ചേര്‍ത്തു.