പാര്‍ലമെന്റ് സ്‌തംഭനത്തില്‍ പ്രതിഷേധമറിയിക്കാന്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്തായി. നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും ഇന്ന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോഡിയുടെ ഭക്ഷണ മെനു പുറത്തുവന്നത്.
പ്രധാനമന്ത്രിയുടെ യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോഡിയുടെ ഇന്നത്തെ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷവും അടക്കമുള്ളവ എവിടെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.
മോഡിയുടെ നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ചെന്നൈയിലെത്തുന്ന മോഡി നിരാഹാരത്തിലായിരിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഭക്ഷണ മെനു പുറത്തുവന്നത്.
ചെന്നൈയ്യിലുള്ള യാത്രാ മധ്യേ രാവിലെ 6.40 നാണ് മോഡിയുടെ പ്രഭാത ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചയ്ക്ക് 2.25 നാണ് ഉച്ച ഭക്ഷണമെന്നും മെനുവിലുണ്ട്.
അതേസമയം, ഭക്ഷണമെനുമായി ബന്ധപ്പെട്ട കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസും നേതൃത്വം രംഗത്തെത്തി.