കൊറോണ വൈറസ് ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഉള്‍പ്പെടെ മാനസികാരോഗ്യ പരിപാടിയും സാന്ത്വന ചികിത്സയുമായി സര്‍ക്കാര്‍.
രോഗബാധയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ആരേ!ാഗ്യവകുപ്പിന്റെ സംരംഭം. 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി 'ഒറ്റയ്‌ക്കല്ല, ഒപ്പമുണ്ട്' എന്ന പേരിലാണ് പദ്ധതി. രോഗവുമായി ബന്ധപ്പെട്ടവര്‍ തളരാതിരിക്കാനും കുടുംബങ്ങള്‍ക്കു കരുത്തേകാനുമാണു പദ്ധതി.
ചൈനയില്‍ നിന്നു തിരിച്ചെത്തിയ എണ്‍പതിലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലും രണ്ടായിരത്തിലധികം പേര്‍ നിരീക്ഷണത്തിലുമാണ്. രണ്ടു പ്രളയത്തിലും ഉരുള്‍പൊട്ടല്‍ സമയത്തും മൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് ഇത്തരം പരിപാടിയിലൂടെ മനഃസാന്നിധ്യം തിരിച്ചുകിട്ടിയത്. വിദഗ്‌ധരുടെ നേതൃത്വത്തിലാണ് സാമൂഹിക, മനശാസ്‌ത്ര ഇടപെടല്‍. വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ബന്ധുക്കളും ഒരുപേ!ാലെ അനുഭവിക്കുന്ന സമ്മര്‍ദം, സങ്കടം, ഉത്‌കണ്‌ഠ, ഉറക്കക്കുറവ്, എന്നിവ പരിഹരിക്കുകയാണ് ആദ്യലക്ഷ്യം.
ജില്ലകള്‍തോറും ഇതിനായി 200 മാനസിക ആരേ!ാഗ്യവിദഗ്‌ധരെ തയാറാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള എല്ലാവരുമായും ഇവര്‍ സംസാരിക്കും. ബുദ്ധിമുട്ടുള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. ആവശ്യമെങ്കില്‍ കുടുംബങ്ങള്‍ക്കും കൗണ്‍സിലിങ് നല്‍കും. സംഘവുമായി ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടില്‍ വിശ്രമിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാകും.