കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ചൈനയില്‍ നിന്നെത്തിയവരുള്‍പ്പെടെ 173 പേര് കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷത്തിലുള്ള 806 പേരില്‍ 10 പേര് മാത്രമാണ് ആശുപത്രികളിലുള്ളത്. ചൈനയില്‍ വ്യാപാര ഇടപാടിനു പോയിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. രക്തസാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദ്ദേഹത്തെ വിട്ടയയ്ക്കൂ.
കൊറോണ വൈറസിനെതിരെ പ്രതിരോധവും മുന്‍കരുതലും ശക്തിപ്പെടുത്തി പത്തനംതിട്ട ജില്ല. ചൈനയില്‍ നിന്നെത്തിയ 16പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു.