സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍. പൊലീസ് കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ല. പൊലീസ് അന്വേഷണത്തില്‍ ഇടപെടുകയുമില്ല. നസീര്‍ വിഷയത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആളെ കൊന്നിട്ടോ കൊല്ലാന്‍ ശ്രമിച്ചിട്ടോ ഒരു പാര്‍ട്ടിയും വളരില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണത്. നസീറിനെ ആക്രമിക്കാന്‍ സിപിഎമ്മിന് ഒരു പ്രകോപനവുമില്ല. സിപിഎമ്മിനെ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ അടിത്തറയുള്ളയാളല്ല നസീര്‍. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ ഭാഗമായി പാര്‍ട്ടിയില്‍നിന്നു പോയി. പത്തറുനൂറ് വോട്ട് എങ്ങനെയോ കിട്ടി. വോട്ടര്‍മാര്‍ തെറ്റി ചെയ്‌തതാകാം. ഇങ്ങനെ ഒരാളെ സിപിഎം എന്തിന് ആക്രമിക്കണം? നസീറിനെ ആക്രമിച്ചതിന്റെ ഗുണഭോക്താവ് ആരാണെന്നു ചിന്തിക്കണം. അതെന്തായാലും സിപിഎം അല്ല. പാര്‍ട്ടിക്കു പങ്കില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ എ.എന്‍.ഷംസീറിനെ ആക്രമിക്കുകയാണു രാഷ്ട്രീയ ശത്രുക്കള്‍� ഗോവിന്ദന്‍ പറഞ്ഞു.