• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പീഡനക്കേസ്; ഓര്‍ത്തഡോക്‌സ് വൈദീകരുടെ ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദീകര്‍

പത്തനംതിട്ട : വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി. ഫാ.ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇരുവരും ഇപ്പോള്‍ റിമാന്റിലാണ്. അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദീകരുടെ അഭിഭാഷകര്‍ അറിയിച്ചു.

ഇതിനിടെ, കേസില്‍ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം കോടത നിര്‍ദേശിച്ചിരുന്നു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നിരസിച്ചാല്‍ ഇവരുടെ അറസ്റ്റിലേയ്ക്ക് നീങ്ങും.

Top