ചെന്നൈ: മതാചാരങ്ങളില്‍ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ സ്ഥാനമേല്‍ക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് വി. പാര്‍ത്ഥിപന്‍, ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി എന്നിവരടങ്ങുന്ന ബെഞ്ചാണ് യമുനാചാര്യര്‍ക്കെതിരായ കേസ് പരിഗണിച്ചത്.
മഠത്തിലെ അനുയായി കൂടിയായ എസ്. വെങ്കട്ട വരദനാണ് യമുനാചാര്യരുടെ സ്ഥാനാരോഹണത്തിനെതിരെ കോടതിയെ സമീപിച്ചത്. മഠാധിപതിയുടെ സ്ഥാനാരോഹണ ചടങ്ങ് നീട്ടി വയ്‌ക്കണമെന്ന വാദം തള്ളിയ കോടതി ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാത്തിരിക്കുന്ന ഒരു ചടങ്ങ് നീട്ടി വയ്‌ക്കാനാകില്ലെന്ന് വ്യക്തമാക്കി.