• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ബെഡുകളുള്ള കൊവിഡ്‌ ചികിത്സാ കേന്ദ്രം എറണാകുളത്ത്‌

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ്‌ ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 100 ഓക്‌സിജന്‍ ബെഡുകള്‍ ആണുള്ളത്‌. അടുത്ത ഘട്ടമായി അഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും തുടര്‍ന്ന്‌ എട്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം 1500 ആയും ഉയര്‍ത്തും.

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ്‌ ഇവിടെ പ്രവേശിപ്പിക്കുന്നത്‌. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയ്‌ക്ക്‌ ബി പി സി എല്‍ ഓക്‌സിജന്‍ പ്ലാന്‍റില്‍ നിന്നും നേരിട്ട്‌ ഓക്‌സിജന്‍ ലഭ്യമാക്കും. ഇതു വഴി ഓക്‌സിജന്‍ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും ഒഴിവാക്കാന്‍ കഴിയും.

Top