ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേയ്‌ക്കുമെന്ന് വിദഗ്‌ധ സമിതി. മൂന്നാം തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകാമെന്നും ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്‌ധ സമിതി വിലയിരുത്തുന്നു.
മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായി കുറയും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കോവിഡ് കേസുകള്‍ 20,000 ആകും.
ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, തുടങ്ങിയിടങ്ങളിലും കോവിഡ് കേസുകള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ടെന്ന് ഐഐടി കാന്‍പുരിലെ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.