സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പക്ഷേ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാകാര്യങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും.
സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള 8818 പേരില്‍ 53 പേര് ഐസിയുവിലാണ്. ഒമ്പത് പേര് വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. പിണറായി പറഞ്ഞു