• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രോഗികള്‍ 15 ലക്ഷത്തിലേക്ക്‌; യുഎസില്‍ 24 മണിക്കൂറില്‍ 1373 മരണം

ലോകത്താകെ കോവിഡ്‌ രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക്‌. ആഗോള തലത്തില്‍ 14,90,984 പേര്‍ക്കാണു കോവിഡ്‌ ബാധിച്ചത്‌. 3,19,021 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 87,409 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗികള്‍ യുഎസിലാണ്‌ 4,18,044. മരണനിരക്കിലും യുഎസ്‌ ആണ്‌ മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ 1300ഓളം പേരാണു മരിച്ചത്‌. ആകെ മരണസംഖ്യ 14,214. കഴിഞ്ഞിരിക്കുന്നു ഇവിടെ.

കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്‌. 1,39,422 പേര്‍ക്കു രോഗം ബാധിച്ചതില്‍ 17,669 പേര്‍ മരിച്ചു. 1,46,690 പേര്‍ക്കു കോവിഡ്‌ ബാധിച്ച സ്‌പെയിന്‍ ആണ്‌ മരണനിരക്കില്‍ രണ്ടാമത്‌. ഇവിടെ 14,673 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 938 പേര്‍ ഒറ്റ ദിവസത്തിനിടെ മരണപ്പെട്ട ബ്രിട്ടനിലും കാര്യങ്ങള്‍ കൈവിട്ട മട്ടാണ്‌. 60,733 പേര്‍ക്കാണു രോഗം ബാധിച്ചത്‌. മരിച്ചവരുടെ ആകെ എണ്ണം 7097. ഫ്രാന്‍സില്‍ 1,12,950 പേര്‍ക്കു രോഗം ബാധിച്ചു, മരണം 10,869. ജര്‍മനിയില്‍ 1,09,702 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2105.

ചൈനയില്‍ 81,802 പേര്‍ക്കാണു രോഗം ബാധിച്ചത്‌, മരണം 3333. ഇറാനില്‍ 64,586 പേരാണു രോഗബാധിതരായത്‌, 3993 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേര്‍ക്കു രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2240. നെതര്‍ലന്‍ഡ്‌സില്‍ 20,549 പേര്‍ക്കാണു രോഗം വന്നത്‌, മരണം 2248.

Top