• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാര്‍ടിയുണ്ട് കൂടെ; ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടപ്പെട്ട കൊറ്റമ്ബത്തൂര്‍ കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം സിപിഐ എം നല്‍കും

ദേശമംഗലം > പ്രളയക്കെടുതിയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി മാറിയ ദേശമംഗലം കൊറ്റമ്ബത്തൂര്‍ കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് സിപിഐ എം തണലാകുന്നു. മുഴുവന്‍ കുടുംബങ്ങള്‍ക്കും 5 സെന്റ് സ്ഥലം വീതം സിപിഐ എം ദേശമംഗലം ലോക്കല്‍ കമ്മറ്റി നല്‍കും.

ഉരുള്‍പൊട്ടലില്‍ 4 പേര്‍ മരിക്കുകയും 2 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത പ്രദേശമാണിത്. ഇവിടെ വാസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ടും നല്‍കി. 33 കുടുംബങ്ങളിലെ 252 പേരും വിവിധ ക്യാമ്ബുകളിലാണിപ്പോഴും കഴിയുന്നത്.

ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഏരിയ സെക്രട്ടറി കെ കെ മുരളീധരന്‍, ലോക്കല്‍ സെക്രട്ടറി എം സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top