തുടര്‍ച്ചയായി രണ്ടുതവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ. ജയസാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം ഇളവുനല്കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇളവ് ആര്‍ക്കൊക്കെ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയം പ്രചാരണജാഥകള്ക്കു ശേഷമായിരിക്കും.
മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം തുടരാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസ്ലീം സമുദായത്തിനെതിരേയാണെന്ന വ്യാഖ്യാനം ശരിയല്ലെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിലാണു ലീഗിനെ വിമര്‍ശിക്കുന്നതെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.