താന്‍ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ചെയ്‌തത്. വിമര്‍ശിക്കുന്നത് ഇനിയും തുടരും. ഇതിന്റെ പേരില്‍ ജയിലിലിടുന്നെങ്കില്‍ ഇടട്ടെയെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെയാണ് പ്രസംഗിച്ചത്. ചിലര്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ്. കോടിയേരി ആരോപിച്ചു.
അതിര്‍ത്തി കടന്നുള്ള ആക്രമണം രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ് ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമമെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.