മിനിമം വേതനം പ്രതിമാസം 18,000 രൂപയാക്കുമെന്നു സിപിഎം പ്രകടനപത്രിക പുറത്തിറക്കിയ ജനറല്‍ സെക്രട്ടറി സീതറാം യച്ചൂരി പറഞ്ഞു.
കാര്‍ഷിക വിളകള്‍ക്ക് ഉത്‌പാദനച്ചെലവിന്റെ 50 ശതമാനം അധികം താങ്ങുവില, കുടുംബത്തിന് രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം, സൗജന്യ ആരോഗ്യ പരിരക്ഷ, മൂന്നിലൊന്ന് വനിതാസംവരണം, പ്രതിമാസം 6000 രൂപ വാര്‍ധക്യ പെന്‍ഷന്‍, മികച്ച ഇന്ത്യയ്‌ക്കായുളള ബദല്‍ നയങ്ങള്‍ എന്നിവയൊക്കെയാണ് പ്രകടനപത്രികയിലെന്ന് യച്ചൂരി അവകാശപ്പെട്ടു.