കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുക്കും. പി കരുണാകരന്‍ എം.പിക്ക് ഇക്കുറി സീറ്റില്ല. കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ മത്സരിക്കാന്‍ ധാരണ. പാലക്കാട്ട് എം.ബി രാജേഷും, ആലത്തൂരില്‍ പി.കെ ബിജുവും, കണ്ണൂരില്‍ പി.കെ ശ്രീമതിയും, ആറ്റിങ്ങലില്‍ എ.സമ്പത്തും, ഇടുക്കിയില്‍ ജോയിസ് ജോര്‍ജും വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് പരിഗണിക്കാനും സി.പി.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി.
അവകാശവാദമുന്നയിച്ച ഘടകകക്ഷികള്‍ക്ക് മാത്രമല്ല കഴിഞ്ഞ തവണ കോട്ടയം മണ്ഡലത്തില്‍ മത്സരിച്ച ജനതദള്‍ സെക്കുലറിനും സീറ്റില്ല എന്ന നിലയ്‌ക്കാണ് എല്‍.ഡി.എഫിലെ സീറ്റു വിഭജനം മുന്നോട്ട് പോകുന്നത്.
ഇപ്പോള്‍ മൂന്ന് സീറ്റുകളുടെ കാര്യത്തിലാണ് സി.പി.എമ്മില്‍ ആശയക്കുഴപ്പമുള്ളത്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ സീറ്റുകളാണ് ഇവ. പത്തനംതിട്ടയില്‍ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. പതിനാറ് സീറ്റില്‍ പാര്‍ട്ടി തന്നെ മത്സരിക്കണമെന്നാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ആവശ്യം..