ജൊഹാനസ്ബർഗ്∙ ഏകദിന പരമ്പരയിൽ വമ്പൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്കു ട്വന്റി20യിലെ ആദ്യ മല്‍സരത്തിലും മിന്നും ജയം. ഒന്നാം ട്വന്റി20യിൽ 28 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളു. അഞ്ച് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറിന്റെ മാസ്മരിക പ്രകടനമാണു ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടത്.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ കിടിലന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ നേടിയത്. പത്ത് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 39 പന്തില്‍ നിന്ന് 72 റണ്‍സാണ് ധവാന് നേടിയത്.രോഹിത് ശര്‍മ 21 ഉം വിരാട് കോലി 26 ഉം മനീഷ് പാണ്ഡെ പുറത്താകാതെ 29ഉം റണ്െസടത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡാല രണ്ടും മോറിസും ഷാംസിയും ഫെലുക്വായോയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.