തൃശൂര്‍: ( 20.08.2018) ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഉഗ്ര വിഷമുള്ള പാമ്ബുകള്‍ ഉള്‍പ്പടെയുള്ള ഇഴജന്തുക്കളെ സൂക്ഷിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്നാല്‍ മലവെള്ളത്തോടൊപ്പം പാമ്ബുകള്‍ മാത്രമല്ല ചീങ്കണ്ണിയും നാട്ടിലിറങ്ങിയിരിക്കുകയാണ്.
ചാലക്കുടി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളിയിലാണ് ചീങ്കണ്ണിയെത്തിയത്. പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ പിന്നീട് നാട്ടുകാര്‍ കീഴ്പ്പെടുത്തി വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു.