വാന > ക്യൂബയില്‍ വിമാനാപകടത്തില്‍ നൂറിലേറെ പേര് മരിച്ചതായി സൂചന. ഹവാനയിലെ ഹോസെ മാര്‍ടി വിമാനത്താവളത്തില്‍ നിന്നും 104 യാത്രക്കാരും 9 ജീവനക്കാരുമായി പറന്നുയര്‍ന്ന ബോയിങ് 737 വിമാനമാണ് വിമാനത്താവളത്തിനടുത്തു തന്നെ തകര്‍ന്നു വീണത്.
ഹവാനയില്‍ നിന്നും ഹോള്ഗിനിലേക്ക് പോകുകയായിരുന്ന ആഭ്യന്തര വിമാനം പറന്നുയര്‍ന്ന ഉടന്‍തന്നെ വിമാനത്താവളത്തിനും അടുത്തുള്ള ചെറുപട്ടണമായ സാന്‍ഡിയാഗോ ഡി ലാസ് വീഗസിനും ഇടയില്‍ തകര്‍ന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂബന്‍ സമയം പകല്‍ 12 മണിയോടെയാണ് സംഭവം.
ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ മരിയോ അപകടസ്ഥലം സന്ദര്‍ശിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്.