പി.പി. ചെറിയാന്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജൊ ബൈഡനാകുമോ എന്ന ആശങ്ക മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ന്യുയോര്‍ക്കിന്റെ ശക്തനായ ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികൊണ്ടു വരുന്നതിനുള്ള അണിയറ നീക്കം ശക്തമാക്കുകയാണ്.
അടുത്തയിടെ പുറത്തിറങ്ങിയ ഒരു അഭിപ്രായസര്‍വേയില്‍ ഡമോക്രാറ്റുകളില്‍ 55 ശതമാനം ഗവര്‍ണറെ പിന്തുണച്ചപ്പോള്‍ 44 ശതമാനം ആണ് ജോ ബൈഡനെ പിന്തുണച്ചവര്‍.
ഹിസ്‌പാനക്ക്, യുവജനങ്ങള്‍, സ്‌ത്രീകള്‍, സ്വയം ലിബറുകളെന്ന് അവകാശപ്പെടുന്നവര്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ മാറ്റി കുമോയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഏപ്രില്‍ 3 മുതല്‍ 6 വരെ നടന്ന സര്‍വ്വെയുടെ ഫലമാണു പുറത്തു വന്നിരിക്കുന്നത്. ക്ലബ് ഫോര്‍ ഗ്രോത്ത് വൈസ് പ്രസിഡന്റ് ജൊ കില്‍ഡിയ പറയുന്നത് ജൊ ബൈഡന്‍ ഒരു ദുര്‍ബലനായ സ്ഥനാര്‍ത്ഥിയാണെന്നാണ്. കഴിഞ്ഞ മാസം ഗവര്‍ണര്‍ കുമോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് വ്യാപകമായതോടെ ന്യുയോര്‍ക്ക് ഗവര്‍ണര്‍ നടത്തുന്ന ഡെയ്‌ലി ബ്രീഫിങ്ങ് അമേരിക്കന്‍ ജനങ്ങള്‍ക്ക് അല്‌പം ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അതു ലക്ഷ്യമാക്കിയാണ് ഡമോക്രാറ്റുകളില്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നത്.