സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങളെ പറ്റി കേരളവും ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലര്‍ക്ക് സമൂഹമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറി. എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കാന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.