തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ഗോവ കര്‍ണാടക തീരം കടന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് ഇത് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്‌പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മേയ് 18 ന് ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ടൗട്ടെയുടെ പ്രഭാവത്തില്‍ കേരളത്തിലെ തീരദേശജില്ലകളില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്‌്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും അ!ഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.