പാലക്കാട്: ഓണ്‍ലൈന്‍ റൈഡിങ് അസോസിയേഷന്‍ ചലഞ്ചില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് ആണ് മരിച്ചത്. അയേണ്‍ബട്ട് എന്ന റൈഡിങ് അസ്സോസിയേഷനില്‍ അംഗമാകാനുള്ള ടാസ്‌ക്ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് ബാംഗ്‌ളൂരില്‍ വെച്ച വിദ്യാര്‍ത്ഥി അപകടത്തില്‍ പെട്ടത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ബംഗളൂരുവില്‍ വെച്ച് മലയാളി വിദ്യാര്‍ത്ഥിയായ മിഥുന്‍ ഘോഷ് വാഹനാപകടത്തില്‍ മരണമടഞ്ഞത്. അയന്‍ ബട്ട് എന്ന റൈഡിങ് ആസോസിയേഷനില്‍ അംഗമാവാന്‍ നടത്തിയ ടാസ്‌ക് കംപ്ലീറ്റ് ചെയ്യുന്നതിനിടെയായിരുന്നു മരണം.
മരണശേഷം, ബന്ധുകള്‍ നടത്തിയ പരിശോധനയില്‍ മിഥുന്റെ മുറിയില്‍ നിന്നു ലഭിച്ച മാപ്പുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അയന്‍ ബട്ട് എന്ന റൈഡിങ് അസോസിയേഷന്‍ അംഗമവാനാണ് മിഥുന്‍ യാത്ര തിരിച്ചതെന് സ്ഥിതീകരിച്ചത്.
അമേരിക്ക കേന്ദ്രമായ വേള്‍ഡ് വൈഡ് റൈഡിങ് അസോസിയേഷന്‍ ആണ് അയന്‍ ബട്ട്. 24 മണിക്കൂറില്‍ 1624 കിലോമീറ്റര്‍ റൈഡ് ചെയ്യണം എന്നതാണ് ഇതില്‍ അംഗത്വം ലഭിക്കാനുള്ള ചലഞ്ച്. ഈ ടാസ്‌ക് കംപ്ലീറ്റ് ചെയ്യാനായി നടത്തിയ യാത്രക്കിടയിലാണ് കര്‍ണാടകയിലെ ചിത്ര ദുര്‍ഗയില്‍ വെച്ച് വിദ്യാര്‍ത്ഥി മരണമടഞ്ഞത്. ബൈക്കില്‍ ലോറിയിടിച്ചായിരുന്നു അപകടം. മൃതദേഹം പോസ്‌റ്മാര്‍ട്ടത്തിന് ശേഷം നാളെ വീട്ടിലെത്തിക്കും.