തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ വീണ്ടും ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗജ തമിഴ്നാട് തീരം വിട്ടതോടെ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറയുകയും ചെയ്തു. എന്നാല്‍ ഇന്ന് ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരിക്ഷണം കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്‌ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച
എന്നാള്‍ ന്യൂനമര്‍ദ്ദം കൊച്ചിയില്‍ നിന്ന് 400 കിലോമീറ്ററോളം പടിഞ്ഞാറ് മാറിയാണ് നില്‍ക്കുന്നത്. ഇത് തുടര്‍ന്നും പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം. ലക്ഷദ്വീപിലും അറബിക്കടലിന്റെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളിലും ശക്തിയായി കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 55 കി.മി. മുതല്‍ 90 കി.മി വരെ എത്താനും സാദ്ധ്യതയുണ്ട്.
കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 60 കി.മി. വരെ എത്തിയേക്കും. മരങ്ങള്‍ വൈദ്യുതി തൂണുകള്‍ എന്നിവയുടെ താഴെ അധികം നില്‍ക്കുന്നത് ഒഴിവാക്കാനും ജാഗ്രത നിര്‍ദേശമുണ്ട്.