• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരവിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം; വിവാഹവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ച്‌ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും; നവംബര്‍ 15ന്

കഴിഞ്ഞ ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപികയുടേയും രണ്‍വീറിന്റെയും വിവാഹം. ഇവര്‍ വിവാഹം കഴിക്കുമോ എന്ന് നാളുകളായി നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഇരുവരും വിവാഹ തീയതി നിശ്ചയിച്ചു എന്ന വാര്‍ത്തയാണ്. താരങ്ങള്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ക്ഷണക്കത്ത് ട്വിറ്ററില്‍ പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.ഈ താര വിവാഹത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുഷ്‌ക വിരാട് കേഹ്ലി വിവാഹത്തിനു ശേഷം പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ദീപിക-രണ്‍വീര്‍ വിവാഹമായിരുന്നു. എന്നാല്‍ ഇവര്‍ പ്രേക്ഷകരില്‍ നിരാശ ജനിപ്പിക്കുകയായിരുന്നു. സിനിമയില്‍ മാത്രമാണോ ഈ താരജോഡികള്‍ ജീവിതത്തില്‍ ഇരുവശങ്ങളിലായിരിക്കുമോ എന്നുള്ള സംശയം പ്രേക്ഷകരില്‍ ഉടലെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെ പ്രഖ്യാപനത്തില്‍ ആരാധകര്‍ അതീവ സന്തോഷത്തിലാണ്.ദീപിക-രണ്‍വീര്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ.വിവാഹ ക്ഷണകത്ത് ദീപികയും രണ്‍വീറും തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 14, 15 തീയതികളിലായിട്ടാണ് താര വിവാഹം നടക്കുക. എന്നാല്‍ എവിടെവച്ചാണ് വിവാഹം എന്നത് വ്യക്തമാക്കിയിട്ടില്ല. തീയതി മാത്രമാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. എന്തായാലും തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ ത്രില്ലിലാണ് ആരാധകര്‍.ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദിയിലാകും രണ്‍വീര്‍ ദീപിക വിവാഹമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേ സമയം സ്വിറ്റ്‌സര്‍ലാന്റിലാകും താര വിവാഹമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. വിവാഹത്തിന് ഇനിയും ആഴ്ചകള്‍ അവശേഷിക്കുകയാണ്. വരും ദിനങ്ങളില്‍ വിവാഹസ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഇരു കുടുംബങ്ങളിലും വിവാഹ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. വിവാഹത്തിനായുള്ള ആഭരണങ്ങള്‍ വാങ്ങാനായി രണ്‍വീറിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപിക ലണ്ടനില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിക്കുന്നുണ്ട്. ദീപികയും അമ്മയും മുംബൈയിലെ ഒരു ആഭരണക്കട സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ വിവാഹത്തിനു വേണ്ടിയുള്ള മറ്റു ഷോപ്പിങ്ങുകള്‍ താരം കുടുംബം നടത്തിയെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ദീപിക-രണ്‍വീര്‍ വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാര പ്രകാരമായാണ് വിവാഹമെന്ന് താരത്തിനോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും - രണ്‍വീര്‍ വിവാഹിതരാകുന്നത്. പ്രണയം തുറന്നു സമ്മതിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. പല അവസരങ്ങളിലും താരങ്ങളോട് ഇതിനെ കുറിച്ച്‌ ചോദിച്ചിരുന്നെങ്കിലും കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല,. പല പൊതു വേദികളിലും പരിപാടികളിലും ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവര്‍ക്കുള്ളത്.

Top