ന്യൂഡല്‍ഹി: എട്ടു ദിവസമായി ലഫ്. ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മന്ത്രിമാര്‍ക്കും ഹൈകോടതിയുടെ വിമര്‍ശനം. ലഫ്. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു. അതേസമയം, ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിെന്റ സമരത്തെ പിന്തുണച്ച് എന്‍.ഡി.എ സഖ്യകക്ഷികളായ ജനതാദള്‍-യു, ശിവസേന എന്നിവ അടക്കം കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തുവന്നു.
കെജ്രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരുപ്പു പരിപാടിയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു. ഒരാളുടെ ഒാഫിസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ അനുവാദമില്ല. ധര്‍ണ നടത്താന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്നും കോടതി ചോദിച്ചു. ലഫ്.ഗവര്‍ണറുടെ വസതിയിലെ സമരം ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എ വിേജന്ദര് ഗുപ്ത നല്കിയ ഹരജി പരിഗണിക്കുേമ്ബാഴായിരുന്നു കോടതി വിമര്‍ശനം.
ഇതിനിടെ, അരവിന്ദ് കെജ്രിവാളും മന്ത്രി ഗോപാല്‍ റായിയും കുത്തിയിരിപ്പ് സത്യഗ്രഹം തുടരുകയാണ്. നിരാഹാരം കിടന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജെയിന് എന്നിവരെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സി.പി.െഎ നേതാവ് ഡി. രാജ എം.പി ആശുപത്രിയിലെത്തി മനീഷ് സിസോദിയയെ കണ്ടു. പ്രധാനമന്ത്രി നരേന്ദ മോദി പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. ആം ആദ്മി പാര്‍ട്ടിയുടെ സമരത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് രാഹുലിെന്റ പ്രതികരണം.
''ലഫ്. ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിയുെട ധര്‍ണ, മുഖ്യമന്ത്രിയുടെ വസതിയില്‍ ബി.ജെ.പി എം.എല്‍.എമാരുടെ ധര്‍ണ, ഡല്‍ഹിയിലെ ഉദ്യേഗസ്ഥര്‍ വാര്‍ത്തസമ്മേളനം വിളിക്കുന്നു, അരാജകത്വത്തിെനതിരെ പ്രധാനമന്ത്രി കണ്ണടക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളാണ് ഇൗ നാടകം തുടരുന്നതിെന്റ ദുരിതം അനുഭവിക്കുന്നത്'' -രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കെജ്രിവാള് ഉന്നയിക്കുന്ന പ്രശ്നത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് െഎ.എ.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. െഎ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ആവശ്യെമങ്കില്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള് ഉറപ്പു നല്‍കിയതിനു പിന്നാലെയാണിത്. കോടതിയുടെ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ തുടര്‍സമരം ചര്‍ച്ചചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം യോഗം ചേര്‍ന്നു. എന്തിനാണ് സമരം എന്ന് വ്യക്തമാക്കി വീടുകളില്‍ കയറി വിശദീകരണം നല്‍കാനും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വീണ്ടും മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചു.