• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അന്തരീക്ഷമലിനീകരണം : ഡല്‍ഹിയില്‍ മാസ്ക്ക് വെച്ച്‌ പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം , സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി പൊടി പടലങ്ങളാല്‍ നിറഞ്ഞ് ശുദ്ധവായു ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. നവംബര്‍ 5 , തിങ്കളാഴ്ച മുതലാണ് പുകമഞ്ഞ് നിറ‍ഞ്ഞ് ഡല്‍ഹി ആകപ്പാടെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത വിധം അന്തരീക്ഷ മലിനീകരണം കലുഷിതമായിരിക്കുന്നത്. പുറത്തിറങ്ങുമ്ബോള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു.

നിലവിലെ അ ന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് ഏറെ ആശങ്കജനകമായിരിക്കുകയാണ്.ഡല്‍ഹിയിലെ ഒട്ട് മിക്ക സ്ഥലങ്ങളിലേയും അന്തരീക്ഷം വളരെ മോശമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്നനിലയിലാണ്. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി.

Top