ഗവര്‍ണര്‍ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് കെ.മുരളീധരന്‍ എംപി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവര്‍ണറുടെ ചുമതല. ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആരുടെയും അനുവാദം ആവശ്യമില്ല. അതിനു തടസ്സമുണ്ടാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നട്ടെല്ലോടെ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കു കഴിയണം. മുരളീധരന്‍ പറഞ്ഞു
സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ല. ആര്‍എസ്‌എസ് പദ്ധതിയുടെ ഭാഗമായുള്ള നിയമങ്ങള്‍ മസില്‍ ഉപയോഗിച്ച് നടപ്പാക്കാനാണ് ബിജെപി ഇപ്പോള്‍ ഗവര്‍ണര്‍മാരെ വച്ചിരിക്കുന്നത്. കെപിസിസി ഒബിസി വിഭാഗം മലപ്പുറത്ത് നടത്തിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തു ചിലര്‍ക്ക് ഡല്‍ഹൗസി പ്രഭുവിന്റെ പ്രേതം കയറി. സംസ്ഥാനത്ത് ഒരു മുന്‍ ഡിജിപിയെ വരെ അത് ആവേശിച്ചിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കിയത് ഡല്‍ഹൗസിയാണ്. മുരളീധരന്‍ ആരോപിച്ചു.