ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ പല്ലുകളില്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാനാകും? നല്ല പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണെന്നിരിക്കേ അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്. എന്നാൽ പല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പള്ളിലുണ്ടാകുന്ന പ്ലാക്. ബാകടീരിയയും ഭക്ഷണാവശിഷ്ടങ്ങളും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ഒട്ടുന്ന ഒരു നേർത്ത ആവരണമാണ് പ്ലാക്. പ്ലാക് നീക്കംചെയ്യാതിരിരുന്നാൽ അത് അവിടെയിരുന്നു കട്ടിപിടിച്ച് മോണയോടു ചേർന്നുള്ള ഭാഗത്തു പറ്റിപ്പിടിക്കുന്ന ടാർടർ അഥവാ കാൽക്കുലസ് ആയിത്തീരുന്നു.
പ്രായഭേദമില്ലാതെ എല്ലാവരിലും ബാധിക്കുന്ന ഒന്നാണ് പല്ലിലെ പ്ലാക്. പല്ലുകൾ നന്നായി വൃത്തിയാക്കാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് പിന്നീട് കട്ടപിടിച്ച് കാൽക്കുലസ് ആയി മാറുകയും ഇത് പിന്നീട് പല്ലിനും മോണയ്ക്കും ദോഷകരമാകുന്ന സൂക്ഷമജീവികളും രാസ പദാർഥങ്ങളുടെ മാറുന്നു. ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. ബ്രഷിന്‍റെ നാരുള്ള ഭാഗം പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്ത് ഏതാണ്ട് 45 ഡിഗ്രി ചെരിവിൽ പിടിച്ചു വേണം ബ്രഷ് ചെയ്യാൻ. അണപ്പല്ലുകൾ വൃത്തിയാക്കുമ്പോൾ ഹ്രസ്വദൈർഘ്യത്തിൽ ബ്രഷ് ചലിപ്പിക്കുക. മുൻനിരപ്പല്ലുകളുടെ അകവശം വൃത്തിയാക്കാൻ, ബ്രഷ് ഏതാണ്ട് കുത്തനെ പിടിക്കുക, എന്നിട്ട് പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്തുനിന്ന് പല്ലിന്‍റെ വിളുമ്പുവരെ തേക്കുക. നാക്കും അണ്ണാക്കും വൃത്തിയാക്കുന്നതിനും ബ്രഷ് തന്നെ ഉപയോഗിച്ചാൽ മതിയാകും.
പ്രായമായതിനു ശേഷമല്ല പാൽപ്പല്ലുകൾ വരുന്ന കാലം മുതൽ ദന്ത സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കിൽ പല്ലുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ കാരണമാകും. പല്ലിലെ പ്ലാക് ഇല്ലാതാക്കാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങൾ ഉണ്ട്.
1. നനഞ്ഞ ബ്രഷിലേക്കു അല്പം ബേക്കിംഗ് സോഡാ ഇട്ടു നന്നായി ബ്രഷ് ചെയ്ത് ഇളം ചൂട് വെള്ളത്തിൽ നന്നായി വായ കഴുകുക.
2. ഒരു ടീസ്പൂൺ ഉപ്പും രണ്ടു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം നഞ്ച ബ്രഷിൽ എടുത്ത് പല്ലു തേയ്ക്കുക.
3. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത മിശ്രിതം പല്ലു തേയ്ക്കാനായി ഉപയോഗിക്കുക.
വീട്ടിൽത്തന്നെ വളരെ എളുപ്പം ചെയ്യാവുന്നതാണ് മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ. ദിവസവും രാവിലെയും വൈകുന്നേരവുമായി രണ്ടു നേരം ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക. ആരോഗ്യമുള്ള പല്ലുകൾ ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണെന്ന് ഓർക്കുക. ആത്മ വിശ്വാസം നൽകുന്ന ചിരിയോടെ ഇനി നമുക്ക് എല്ലാവരെയും അഭിമുഖീകരിക്കാം.