കൊച്ചി> ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് പുരുഷനെന്നോ സ്‌ത്രീയെന്നോ വേര്‍ത്തിരിവില്ലാതെ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ വിധിപ്രകാരം ഏത് വിശ്വാസിക്കും ശബരിമലയില്‍ പോകാം. ആ വിശ്വാസികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വ്യക്‌തമാക്കി.
എല്ലാവര്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ച് നാലു സ്‌ത്രീകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ശബരിമല ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാലു സ്‌ത്രീകളാണ് ഹര്‍ജി നല്‍കിയിരുന്നത്.
ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും അതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നുണ്ടെന്നും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവ് ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.