ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ന്യൂയോര്‍ക്ക് ഇസ്‌റ്റേണ്‍ ഡിസ്‌ട്രിക്‌റ്റ്, യുഎസ് ഡിസ്‌ട്രിക്‌റ്റ് കോര്‍ട്ട് ജഡ്‌ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്‌തു. യുണൈറ്റഡ് സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.
ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ ലോയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒബാമയുടെ കാലഘട്ടത്തില്‍ ഇതേ സ്ഥാനത്തേക്ക് ഇവരെ നോമിനേറ്റ് ചെയ്‌തിരുന്നു. 2017 ല്‍ ഒബാമയുടെ നോമിനേഷന്‍ അവസാനിച്ചതിനാല്‍ ട്രംപ് വീണ്ടും ഇവരെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്‌തു.
ഇന്ത്യക്കാരനായ ദാമോദര്‍ ഗുജറാത്തിയുടേയും ജൂയിഷ് മാതാവിന്റേയും മകളാണ് ഡയാന്‍.കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യേല്‍ ലോ സ്‌കൂളില്‍ നിന്നും ജെഡി ബിരുദവും കരസ്ഥമാക്കിയ ഡയാന്‍ ഏഷ്യന്‍ അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ബോര്‍ഡ് മെംബറായിരുന്നു.
ലോങ്ങ് ഐലന്റിന്റെ ചില ഭാഗങ്ങളും സിറ്റിയുടെ ഭാഗങ്ങളും ചേര്‍ന്നതാണ് ഡയാനിന്റെ അധികാര പരിധിയില്‍ വരുന്നത്. അമേരിക്കന്‍ ജനതയെ വിശ്വസ്‌തമായി സേവിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.