• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചെറുകിട സംരംഭകര്‍ക്ക് മോദിയുടെ ദീപാവലി സമ്മാനം; 59 മിനുട്ട്കൊണ്ട് വായ്പകള്‍, 12 പദ്ധതികള്‍ പ്രഖ്യാപിച്ചു

ദില്ലി: ചെറുകിട സംരംഭകര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന ന നിരവധി പദ്ധതികളാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലിയില്‍ നടന്ന ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ചെറുകിടി സംരംഭകര്‍ക്ക് സഹായകമാകുന്ന 12 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് 59 മിനിറ്റ്‌കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ്. നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള സര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക നടപടികള്‍മൂലം രാജ്യത്തെ ചെറുകിട വ്യവസായ മേഖല തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് മോദിയുടെ പ്രഖ്യാപനം.

ചെറുകിട-ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20-ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തും. ജിഎസ്ടിയുമായി ബന്ധിപ്പിച്ച്‌ വ്യവസായങ്ങള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്പയില്‍ രണ്ടു ശതമാനം പലിശയിളവ് കൊണ്ടുവരികയും ചെയ്യുമെന്നാണ് മറ്റു പ്രഖ്യാപനങ്ങള്‍. 12 പദ്ധതികള്‍ ചെറുകിട വ്യവസായ രംഗത്ത് പുതിയൊരു അധ്യായമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മോദി പറഞ്ഞു. ടെക്നോളജി അപ്ഗ്രഡേഷനായി 20 ഹബുകളും 100 ടൂള്‍ റൂമുകളും സൃഷ്ടിക്കുന്നതിന് മോദി 6000 കോടി രൂപ പ്രഖ്യാപിച്ചു.

Top