വാഷിങ്ടണ്‍: കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക പൊടിച്ച് കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കി. വാഷിങ്ടണിലാണ് സംഭവം. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വിധി.
വാഷിങ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ്ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുന്‍ ഡോക്ടറാണ് സികന്ദര്‍ ഇമ്രാന്‍. അനധികൃതമായുള്ള ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.
ഇമ്രാനും ഫിസ്‌കും മൂന്ന് വര്‍ഷത്തോളം അടുപ്പത്തിലായിരുന്നു. ന്യൂയോര്‍ക്കിലായിരുന്നു അവര്‍ താമസിച്ചത്. പിന്നീട് ഇമ്രാന്‍ പുതിയ ജോലി തേടി വാഷിങ്ടണിലെത്തി. അവിടെ വെച്ചാണ് ഫിസ്‌ക് ഗര്‍ഭിണിയാണെന്നറിയുന്നത്. പക്ഷെ ഇമ്രാന് കുഞ്ഞിനെ വേണ്ടായിരുന്നു. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി ഫിസ്‌കിനെ നിര്‍ബന്ധിച്ചു.
മെയ് 2017ല്‍ കുട്ടിയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഫിസ്‌ക് ഇമ്രാനെ കണ്ടു.
'ന്യൂയോര്‍ക്കിലെ ഈ കണ്ടുമുട്ടലിനിടെയാണ് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലക്കി നല്‍കിയത്. കുടിച്ച് ചായയുടെ അവസാനമെത്തിയപ്പോഴാണ് ഞാന്‍ ഗുളികയുടെ അവശിഷ്ടം കണ്ടത്. അധിക മണിക്കൂറുകള്‍ കഴിയും മുമ്ബെ ഗര്‍ഭം അലസിപ്പോവുകയായിരുന്നു', ഫിസ്ക് പറയുന്നു.17 ആഴ്ച ഗര്‍ഭിണിയായിരുന്നു അവരപ്പോള്‍.