കൊച്ചി > പ്രളയം മൂലം മലിനമാക്കപ്പെട്ട ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത‌് കര്‍ണ്ണരോഗങ്ങള്‍ക്ക‌് വഴിയൊരുക്കുമെന്ന‌് ഇഎന്‍ടി സര്‍ജന്മാരുടെ സംസ്ഥാനസമ്മേളനം മുന്നറിയിപ്പു നല്കി. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ ചെവിയ്ക്കുള്ളില്‍ വെള്ളം കയറാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും സമ്മേളനം വ്യക്തമാക്കി.
കുട്ടികളുടെ തൊണ്ടയില്‍കാണപ്പെടുന്ന മിക്കവാറും മുഴകളും ആശങ്കപ്പെടേണ്ടതല്ല. പൂച്ചകളുമായി അടുത്തിടപഴകുന്ന കുട്ടികളിലും ഇത്തരം നിരുപദ്രവകരമായ മുഴകള്‍ കാണാറുണ്ടു. അഞ്ചു ശതമാനത്തില്‍ത്താഴെയുള്ള മുഴകള്‍ മാത്രമേ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരുന്നുള്ളൂവെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. തൈറോയ്ഡ് മുഴകള്‍ നീക്കം ചെയ്യുന്ന വിവിധയിനം ശസ്ത്രക്രിയാരീതികളും സമ്മേളനം ചര്‍ച്ച ചെയ‌്തു.
ഭാരവാഹികള്‍: ഡോ. ജോര്‍ജ്ജ് വര്‍ഗീസ‌്(പ്രസിഡന്റ‌്). ഡോ. ഗീതാ നായര്‍(സെക്രട്ടറി). മറ്റു ഭാരവാഹികള്‍: ഡോ. പ്രശോഭ് സ്റ്റാലിന്‍ (ട്രഷറര്‍), ഡോ. പ്രീതി മേരി(വൈസ് പ്രസിഡണ്ട്), ഡോ. ഷാജിദ്, ഡോ. പോള്‍ സാമുവേല്‍, ഡോ. മധുസൂദനന്‍ (ജോ. സെക്രട്ടറിമാര്‍)