ഹരിപ്പാട് പാല്‍ക്കണ്ടത്തില്‍ തുണ്ടത്തില്‍ വില്ലയില്‍ പരേതനായ സി. തോമസിന്റേയും, പരേതയായ ആച്ചിയമ്മയുടെയും പുത്രന്‍ ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കിലെ സോയ്‌സെറ്റില്‍ നിര്യാതനായി.
ഭാര്യ: ലീല തരകന്‍ തേവര്‍വേലില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് തരകന്‍, ഡോ. മാത്യു തരകന്‍, മരിയ തരകന്‍.മരുമകള്‍: സോണിയ തരകന്‍. കൊച്ചുമക്കള്‍: സോഫിയ, ലൂക്കാസ്. സഹോദരങ്ങള്‍: ഡോ. അച്ചാമ്മ ഐസക്ക് (ബോസ്റ്റണ്‍), പ്രൊഫ. ബഞ്ചമിന്‍ തരകന്‍ (ഡിട്രോയിറ്റ്), പരേതനായ ഡോ. വര്‍ഗീസ് തരകന്‍.
ഡോ. അലക്‌സാണ്ടര്‍ തരകന്‍ അമേരിക്കന്‍ പ്രാക്ടീസ് തുടങ്ങുന്നതിനുമുമ്പ് ഇന്ത്യയില്‍ ഗിഫോര്‍ഡ് മിഷന്‍ ഹോസ്‌പിറ്റലില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
1971ല്‍ അമേരിക്കയില്‍ എത്തിയശേഷം അമേരിക്കന്‍ ഡെന്റല്‍ ക്ലിനിക്കിലും, മന്‍ഹാട്ടനില്‍ ചീഫ് ഓഫ് ഡെന്റിസ്‌ട്രിയായും സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2004ല്‍ റിട്ടയര്‍മെന്റ് എടുത്തതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സമൂഹത്തില്‍ അനേകര്‍ക്ക് സഹായഹസ്‌തമാവാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശനത്തിനു എത്തുന്ന വൈദീകര്‍ക്കും സഭാ പിതാക്കന്മാര്‍ക്കും കൂടാതെ അമേരിക്കയിലുള്ള വൈദീകര്‍ക്കും തന്റെ ഭവനത്തില്‍ ആതിഥ്യം നല്‍കുന്നതില്‍ അദ്ദേഹം എപ്പോഴും ചാരിതാര്‍ത്ഥ്യം കണ്ടെത്തിയിരുന്നു. ഡോ. തരകന്റെ ത്യാഗപൂര്‍ണമായ സേവനത്തെ പരിഗണിച്ച് പലവിധ അവാര്‍ഡുകളും, ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Viewing & Funeral Service at Park Funeral Chapels (Adress: 2175 Jericho Turnpike, Gardenctiy park, NY 11040, PH: 516 747 4300). മാര്‍ച്ച് 17 ഞായറാഴ്‌ച വൈകിട്ട് 4 മുതല്‍ 8 വരെയും, Home going Service മാര്‍ച്ച് 18 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലിലും നടത്തുന്നതാണ്.