ഓശാനയിലന്നെഴുന്നള്ളി എളിയവനായേശു
യെരുശലേം ദേവാലയ ശുദ്ധീകരണത്തിനായ്
ചൊല്ലുന്നു നമ്മോടായ്
കുരിശിന്റെ പാതയില്‍ യാത്രക്കൊരുങ്ങുമ്പോള്‍
ശുദ്ധീകരിച്ചിട്ടേ ഗമിക്കാവു മുന്നോട്ടിന്നു
ദൈവമന്ദിരമാം നിന്‍ മന ഗാത്രങ്ങളെ.
അന്ത്യ അത്താഴത്തിലന്നു പെസ്സഹായില്‍
കുര്‍ബ്ബാന തന്‍ സംസ്ഥാപനമേകവേ
ചൊല്ലുന്നു നമ്മോടായ്
കൈകളിലേന്തി, നന്ദികരേറ്റി, നുറുക്കി
പങ്കിട്ടു നല്കിയോരനുഭവം
നിന്‍ ജീവിതേയീശന്‍ ചൊരിഞ്ഞ
ദാനങ്ങളെ സ്വാര്‍ത്ഥമായേവം നുകരാതെ
ഇല്ലാത്തോര്‍ക്കായി പകിത്തുനല്കീടുമോ.
ദുഃഖവെള്ളിയാഴ്ചയിലിന്നിതാ
ലോകരക്ഷകന്‍ ക്രൂശില്‍ പിടയുമ്പോള്‍
ചൊല്ലുന്നു നമ്മോടായ്
മോദിക്കൂ നിന്‍ കുരിശെത്രയോ ലഘുവെന്ന്,
ദുഖിതനാകൂ അപരന്റെ കുരിശതില്‍.
ഈസ്റ്ററിന്‍ പുലര്‍കാല ശോഭവിടരുന്ന ഞായറില്‍
കുരിശു വഹിച്ചാലേ, ദര്‍ശിക്കുമീമോദം
ചൊല്ലുന്നു നമ്മോടായ്
മൃത്യുവെ വെന്നതാം, ഒഴിഞ്ഞോരീ ക്കല്ലറ
പ്രത്യാശ തന്‍ വിശ്വാസ ചിഹ്നമായ് നിനക്കെന്നുമേ.
ക്രൂശിലിന്നും കിടന്നിതാ കേഴുന്നു, യേശുവോ
''ജനനവുമെന്‍ മരണവും
ആഘോഷിച്ചുല്ലസ്സിക്കുന്നോരെ, മനുകുലേ
എന്‍ ജീവിതമനുകരിപ്പാന്‍ ആരുമേയില്ലയോ? '.
ഡോ.മാത്യു ജോയിസ്, ഒഹായോ