തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടികളില്‍ തന്നെ വിളിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ ഉത്തരവില്‍ തന്റെ വിശദീകരണവുമായി ഡോ.രജിത് കുമാര്‍.മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്നെ പരിപാടിക്ക് വിളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് വീഡിയോയില്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ ചാനല്‍ ഷോയില്‍ നിന്ന് ഒരുവരി അടര്‍ത്തി മാറ്റി തനിക്കെതിരെ കുപ്രചാരണം നടത്തുന്നവരോട് ദൈവം ചോദിക്കും. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവ വളച്ചൊടിച്ചവര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും ഡോ.രജിത് കുമാര്‍ പറഞ്ഞു..
പുതിയ തലമുറ വഴിതെറ്റാതിരിക്കാനും, അടുത്ത തലമുറ നന്നായി വരാനും വേണ്ടിയാണ് തന്റെ പരിശ്രമം എന്ന ആമുഖത്തോടെയാണ് രജിത് കുമാര്‍ ഫേസ്‌ബുക്ക് വീഡിയോ തുടങ്ങുന്നത്.ഏകദേശം 1865 ഓളം പ്രഭാഷണങ്ങളും ക്ലാസുകളും വഴി ബോധവല്‍കരണം നടത്തി എത്രയോ കുട്ടികളെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്.
പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ എനിക്കെതിരെ പരത്തുകയാണ്.ചാനല്‍ ചര്‍്ച്ചകളില്‍ ഞാന്‍ അവതരിപ്പിച്ച ലോക രാജ്യങ്ങളിലെ കണ്ടെത്തലുകളും,ഞാന്‍ കണ്ടെത്തിയ ശാസ്ത്രീയ കാര്യങ്ങളും,കാണിച്ചിട്ട് പോലും അവരൊന്നും മുഖ്യധാരയില്‍ അത് കാണിക്കാതെ അത് വെട്ടി കട്ട് ചെയ്ത് കളഞ്ഞിട്ട് ഈ കലിയുഗത്തിന്റെ പ്രഭാവം പോലെ കള്ളത്തരങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണ്.ഞാന്‍ സര്‍ക്കാരിനെയോ, രാഷ്ട്രീയ പാര്‍ട്ടികളെയോ, സമൂഹങ്ങളെയോ, വ്യക്തികളെയോ അധിക്ഷേപിക്കുന്ന ആളല്ല.വഴിതെറ്റുന്ന കുട്ടികളെ നല്ല വഴിയിലേക്ക് നയിക്കുക എന്നൊരു പ്രവര്‍ത്തനം മാത്രമേ ഞാന്‍ ചെയ്യുന്നുള്ളു.
എന്റെ സൗജന്യ സേവനം വഴി 250 കുട്ടികള്‍ എംബിബിഎസിന് പഠിക്കുന്നുണ്ട്.ബയോളജി മെഡിസിന്‍ പഠിപ്പിക്കുന്ന കാലടി ശ്രീശങ്കര കോളേജിലെ ലൈഫ് സയന്‍സിലെ അദ്ധ്യാപകനാണ്.പുതിയ തലമുറയെ ബോധവല്‍കരിക്കുക എന്നത് എന്റെ ജോലിയാണ്.പക്ഷേ മൂന്ന് മണിക്കൂര്‍ ഷോയില്‍ നിന്ന് ഒരു വരി കട്ട് ചെയ്ത് എടുത്തിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അതിദാരുണവും, പൈശാചികവും, അധാര്‍മികവുമായ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക്..ഞാനൊരു ദൃഢ വിശ്വാസിയാണ്...ഈശ്വര വിശ്വാസിയാണ്..അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ ദൈവം വെറുതെ വിടുമെന്ന് കരുതുന്നില്ല.അതിന് കൃത്യമായിട്ട് അവിടുന്ന് വരേണ്ടത് വന്നോളും.പക്ഷേ അവര്‍ക്ക് ശിക്ഷ കിട്ടണമെന്നതല് എന്റെ ആഗ്രഹം..എന്റെ സത്യസന്ധമായ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ്.
മന്ത്രി എനിക്കെതിരെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.അതുകൊണ്ടാണ് ആരോഗ്യ വകുപ്പിന്റെ പരിപാടിയില്ഡ പങ്കെടുക്കേണ്ടെന്ന് പറഞ്ഞത്. വേണ്ടെങ്കില്‍ വേണ്ട.വിരോധമില്ല.നാളെ ചിലപ്പോള്‍ മാഡം തന്നെ പറയും..ഞാന്‍ എടുക്കണമെന്ന്. ചുറ്റുപാടുകള്‍ നോക്കി ഹാനികരമല്ലാത്ത ഭക്ഷണം കഴിച്ച് ജനിതക വൈകല്യം ഉണ്ടാകാതെ നോക്കി ഭാവി തലമുറയെ കരുപിടിപ്പിക്കണമെന്നാണ് എന്റെ സന്ദേശങ്ങളില്‍ ഞാന്‍ പറയാറുള്ളത്.
ബൈബിളും ഖുര്‍ആനും ഗീതയുമെല്ലാം ശാസ്ത്രീയമായി പറയാന്‍ കൂടെ ഒരു തുള്ളി കഴിവ് ദൈവം തനിക്ക് തന്നിട്ടുണ്ട്. അപ്പോള്‍ വേദങ്ങളിലെ വചനങ്ങള്‍ ഞാന്‍ പറയുന്നതിനെയാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുകയെന്ന് പറയുന്നത്. എന്നെക്കൊണ്ട് വേദം പറയിപ്പിക്കാതെയാക്കുക എന്നുള്ളതിന് ഗൂഢാലോചനയാണിത്..തന്നെ ആവശ്യമുള്ളവര്‍ക്ക് വേണ്ടി അവരുടെ മുമ്ബിലാണ് താന്‍ കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളത്.
അമേരിക്കയില്‍ ടൈറ്റ് ഡ്രസ് ഇടുന്നോണ്ട് കുഴപ്പമില്ലാന്ന പറഞ്ഞതൊക്കെ
കള്ളത്തരമാണ്. എന്റെ കൈയില്‍ റിപ്പോര്‍ട്ടുണ്ട്.1960 ല്‍ അമേരിക്കയില്‍, 2500 കുഞ്ഞുങ്ങള്‍ ജനിക്കുമ്ബോള്‍ ഒരുകുഞ്ഞിന് ഓട്ടിസം ബാധിച്ചിരുന്നുവെങ്കില്‍,2017 ല്‍ 41 കുഞ്ഞുങ്ങള്‍ ജനിക്കുമ്ബോള്‍ ഒരുകുഞ്ഞിന് വച്ച് ഓട്ടിസം ബാധിച്ചിരിക്കുകയാണ്.ന്യൂജഴ്‌സിയിലെ ഹോസ്്പിറ്റില്‍ 100 കുട്ടികള്‍ ജനിക്കുമ്ബോള്‍, മൂന്ന് കുട്ടികള്‍ ഓട്ടിസ്റ്റിക്കാണ്.അതുകൊണ്ട് കുട്ടി മോശമെന്നോ, മാതാപിതാക്കള്‍ മോശമെന്നോ ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല.കള്ളത്തരം പറയുന്നത് ആളുകള്‍ മനസ്സിലാക്കുമെന്നാണ് എന്റെ പ്രതീക്ഷ.ഞാന്‍ ആരെയും അധിക്ഷേപിക്കില്ല. സര്‍ക്കാരിനെയോ മന്ത്രിയെയോ, ആരെയും.ഇനി ആര്‍ക്കെങ്കിലും .വിഷമമുണ്ടായിട്ടുണ്ടെങ്കില്‍.. എന്റെ വാക്കുകള്‍ വളച്ചൊടിച്ചവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു.എന്റെ മനസാക്ഷിയുടെ കോടതിയില്‍ ഞാന്‍ സന്തോഷവാനാണ്.