• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡോ. വര്‍ഗീസ് ചാക്കോ (ബേബി 89): തിരുവല്

തിരുവല്ല: പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഇല്ലംപള്ളില്‍ ഡോ.വര്‍ഗീസ് ചാക്കോ (ബേബി 89) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് തിരുവല്ല കുറ്റപ്പുഴ ജെറുസലേം മാര്‍ത്തോമ്മാ പള്ളിയില്‍.ഭാര്യ: പരേതയായ റൂബി കോവൂര്‍ തോപ്പില്‍ കുടുംബാംഗം. 

മക്കള്‍: ഡോ.അശോക് ജേക്കബ് ചാക്കോ (യുകെ), ഡോ.അനിത ചാക്കോ, അനുപ വര്‍ഗീസ് (ഇരുവരും യുഎസ്). മരുമക്കള്‍: ഡോ.ശോഭ , വിനു വര്‍ഗീസ്, പരേതനായ ഡോ.കെന്നത്ത് സെല്‍ക്.

തിരുവിതാംകൂറിലെ പ്രഥമ ഇന്ത്യന്‍ ചീഫ് എന്‍ജിനീയറായിരുന്ന പരേതനായ ഐ.സി. ചാക്കോയുടെ മകനാണ്.

കാല്‍നൂറ്റാണ്ടോളം മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗം ഡയറക്ടറായിരുന്ന ഡോ. വര്‍ഗീസ് ചാക്കോ പീഡിയാട്രിക് ഓര്‍ത്തോപീഡിക് അസോസിയേഷന്‍, കര്‍ണാടക അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റുമായിരുന്നു. 

Top