കൊച്ചി : യു.എ.ഇ യിൽ 1200 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ 19 മലയാളികള്‍ക്കെതിരെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം തുടങ്ങി. ദുബായ്, ഷാർജ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ ബിസിനസ് തുടങ്ങാനെന്ന പേരിൽ ബാങ്ക് വായപ്പകൾ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികൾക്കെതിരെയാണ് കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
ബാങ്കുകളുടെ പരാതിയിൽ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.മൂന്ന് ബങ്കുകൾക്കുമായി ഏതാണ്ട് ആയിരത്തി ഇരുനൂറ് കോടി കിട്ടാക്കടമായുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർ യുഎഇയിലെ പത്ത് ബങ്കുകളിലായി 30,000 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ബാങ്കുകളുടെ കൺസോർഷ്യം അറിയിക്കുന്നത്.
ഗൾഫിലെ സാമ്പത്തിക തട്ടിപ്പിൽ ആരോപണം നേരിടുന്ന ശ്രീജിത് വിജയനും, ബിനോയ് കോടിയേരിയും ഈ പട്ടികയിലില്ല. ഇതിനകം പ്രതികളായ രണ്ട് മലയാളികള്‍ ഹൈക്കോടതിയിൽ കേസ് ചോദ്യം ചെയ്ത് ഹർജി നൽകിയട്ടുണ്ട്.