• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇ-പാന്‍ സേവനത്തിന്​ തുടക്കമായി

ന്യൂഡല്‍ഹി: വേ​ഗത്തില്‍ പാന്‍ ലഭിക്കാനായി ഇ-പാന്‍ സേവനത്തിന്​ തുടക്കം കുറിച്ച്‌​ ആദായനികുതി വകുപ്പ്​. ആദായ നികുതി വകുപ്പി​​െന്‍റ പോര്‍ട്ടലില്‍ ലോഗ്​ ഇന്‍ ചെയ്​ത്​ ഇ-പാന്‍ സംവിധാനം ഉപയോഗപ്പെടുത്താനാകും.

വ്യക്​തികള്‍ക്ക്​ മാത്രമാകും പുതിയ സേവനം ലഭ്യമാകുക. സ്ഥാപനങ്ങള്‍, ട്രസ്​റ്റ്​, കമ്ബനികള്‍ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.

ആദ്യം വരുന്നവര്‍ക്ക്​ ആദ്യമെന്ന രീതിയിലാകും ഇ-പാന്‍ സേവനം നല്‍കുകയെന്ന്​ ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കി. ഇ-പാന്‍ ലഭിക്കുന്നതിനായി പ്രത്യേകിച്ച്‌​ രേഖകളൊന്നും നല്‍കേണ്ടതില്ല.

ആധാര്‍ വിവരങ്ങളുടെ അടിസ്ഥാത്തിലാകും ഇ-പാന്‍ നല്‍കുക. ഇതിനൊപ്പം ഒപ്പ്​ കൂടി അപ്​ലോഡ്​ ചെയ്യണം. ഇ-പാനിനായി ഒാണ്‍ലൈന്‍ അപേക്ഷ നല്‍കിയതിനുശേഷം​ ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നല്‍കി സേവനം ആരംഭിക്കാന്‍ സാധിക്കും.

മുഴുവന്‍ വിവരങ്ങള്‍ നല്‍കികഴിഞ്ഞാല്‍ പാന്‍ കാര്‍ഡ്​ നമ്ബര്‍, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്ബറിലേക്കും ഇ-മെയിലിലേക്കും വരും. പാന്‍ കാര്‍ഡ്​ എളുപ്പത്തില്‍ നല്‍കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ്​ ആദായ നികുതി വകുപ്പ്​ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്​.

Top