ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മൂന്ന് മാസത്തിലേറെയായി നിലകൊള്ളുന്ന കിഴക്കന്‍ ലഡാക് സെക്ടറില്‍ വെടിവയ്പ് നടന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ. വെടിവയ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യത്തില്‍ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് ചൈനീസ് സേന വെടിയുതിര്‍ത്തതിന് പിന്നാലെ മുന്നറിയിപ്പായാണ് ഇന്ത്യ വെടിയുതിര്‍ത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.