പി.പി. ചെറിയാന്‍
ലോകരാഷ്ടങ്ങള്‍ കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും, ലോകമെമ്പാടും ഭയഭക്തിയോടെ ആരാധനക്കായി തുറന്നുകിടക്കേണ്ട ദേവാലയങ്ങള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുമ്പോഴും െ്രെകസ്‌തവ ജനത പതീറ്റാന്‍ണ്ടുകളായി മുടക്കമില്ലാതെ ആചരിച്ചുവരുന്ന ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളേയും കുരിശുമരണത്തേയും അനുസ്‌മരിക്കുന്ന 50 ദിവസത്തെ വലിയ നോമ്പ് ഏപ്രില്‍ 11 ശനിയാഴ്‌ച ഹൃദയവേദനയോടെയാണെങ്കിലും പ്രത്യാശയോടെ അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍.
നോമ്പ് ആരംഭിച്ചപ്പോള്‍ തന്നെ കൊറോണ വൈറസ് ഉയര്‍ത്തിയ വെല്ലുവിളികളെ സധൈര്യം നേരിട്ട് ഭയഭക്തിയോടും, വ്രതാനുഷ്‌ഠാനങ്ങളോടും, സ്‌നേഹാദരങ്ങളോടും, ആവശ്യത്തിലിരിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിച്ചും, നോമ്പ് ദിനങ്ങളില്‍ ജീവിതത്തിലെ പല ദുശീലങ്ങളോടു വിട പറഞ്ഞവരും പ്രതിജ്ഞയെടുത്തവരും നിരവധിയാണ്.
ക്രിസ്‌തുവിന്റെ ജനനത്തേയും, കുരിശുമരണത്തേയും, ഉയിര്‍പ്പിനേയും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിച്ചു ആത്മസംതൃപ്‌തി അടയുന്നവരാണ് ഭൂരിപക്ഷവും. ഈ അനുഭവം മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതാണ്. ഒരിക്കല്‍ ക്രിസ്‌തു ലോകരക്ഷിതാവായി ഭൂമിയില്‍ പിറന്നുവെങ്കില്‍, വീണ്ടും വരുന്നത് തന്റെ വിശുദ്ധന്മാരെ ചേര്‍ക്കുന്നതിനും ശേഷിക്കുന്നവര്‍ക്ക് ന്യായവിധിക്കുമായിരിക്കും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിട്ടുള്ളവര്‍ ജീവിതത്തെ പൂര്‍ണ്ണമായും ക്രമപ്പെടുത്തേണ്ടതുണ്ട്. ക്രിസ്‌തുവിന്റെ കഷ്ടപാടുകളുടെ പൂര്‍ണ്ണത നാം ദര്‍ശിക്കുന്നത് കാല്‍വറിമലയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശിലാണ്. ഓരോ ദിവസവും ഇതോര്‍ക്കുകയും, ജീവിതം പുനഃപ്രതിഷ്‌ഠിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍.
മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ക്രിസ്‌തുവിനെയല്ല ,മറിച്ചു മരണത്തെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി ജയാളിയായി ഉയര്‍ത്തെഴുന്നേറ്റ് മാനവ ജാതിക്കു പുതു ജീവന്‍ പ്രദാനം ചെയ്‌ത് തന്നില്‍ വിശ്വസിക്കുന്നവരെ ചേര്‍ക്കുവാനായി വീണ്ടും വരുന്ന ക്രിസ്‌തുവിനെയത്രേ പ്രത്യാശയോടെ നാം കാത്തിരിക്കേണ്ടത്.