• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചതുര കണ്ണാടിയും പല്ലിലെ കമ്ബിയും, ചിരിയും എല്ലാം സമാനം; ദൃശ്യത്തിലുള്ളത് ജെസ്‌നയാണ്; അലീഷയല്ല; മോള്‍ക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല: മുണ്ടക്കയത്തെ സിസിടിവിയില്‍ പതിഞ്ഞത് തന്റെ മകളല്ലെന്ന് ജെസ്‌നയുമായി രൂപസാമ്യമുള്ള മുണ്ടക്കയത്തുകാരിയുടെ ഉമ്മയുടെ വെളിപ്പെടുത്തല്‍; മുക്കൂട്ടുതറയില്‍ നിന്ന് കാണാതായിട്ട് നൂറ് ദിനമായിട്ടും ജെസ്‌നയെ കുറിച്ച്‌ പൊലീസിന് എത്തുംപിടിയുമില്ല

കോട്ടയം: മുണ്ടക്കയം ബസ്റ്റാന്റിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്ന തന്നെയാണോയെന്ന സംശയം ശക്തമാകുന്നു. പൊലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജസ്നയോടു സാമ്യമുള്ള അലീഷയല്ലെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ മുണ്ടക്കയം ബസ്റ്റാന്റില്‍ വച്ചു കണ്ട യുവതി ജസ്നയാണോ എന്ന് അറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. കാണാതായ മാര്‍ച്ച്‌ 22ന് മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള തുണിക്കടയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നഷ്ടപ്പെട്ടുപോയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് അലീഷയാണെന്ന നിഗമനമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ആ വാദം അലീഷയുടെ മാതാവ് തള്ളികളഞ്ഞു.

ചതുര കണ്ണാടിയും പല്ലിലെ കമ്ബിയും, ചിരിയും എല്ലാം ജെസ്‌നയുടേതിന് സമാനം. തട്ടം ഇല്ലെന്ന വ്യത്യാസം മാത്രം. വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീന്‍ റംലത്ത് ദമ്ബതികളുടെ മകള്‍ അലീഷയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് പരിശോധിച്ച റംലത്താണ് തന്റെ മകളല്ലെ സിസിടിവിയില്‍ ഉള്ളതെന്ന് തറപ്പിച്ചു പറയുന്നത്. അലീഷയും അവിടെ പോയിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് സിസിടിവിയില്‍ ഉള്ളത് ജെസ്‌നയാണെന്ന സംശയം വീണ്ടും ബലപ്പെടുന്നത്. ഇത് കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണവും തുടങ്ങി.

ജെസ്‌നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാല്‍ ജസ്‌നയുടേത് പോലെയുണ്ടല്ലോയെന്ന്. ഞങ്ങളും അത് തമാശയായിട്ടുമാത്രമാണ് കണ്ടത്. പക്ഷെ ജസ്‌ന കേസ് കൂടുതല്‍ ഗൗരവമായി. ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കില്‍ കൊച്ചിനെ ഇപ്പോള്‍ വീട്ടില്‍ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്. അതുമല്ലെങ്കില്‍ ആരെങ്കിലും കൂടെ കാണും. തനിച്ച്‌ ടൗണിലെങ്ങും വിടാറില്ല. കഴിഞ്ഞദിവസം പൊലീസും വന്ന് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് ജെസ്‌നയാണ്. അലീഷയല്ല. മോള്‍ക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല-അലീഷയുടെ ഉമ്മ പറയുന്നു.

ഞങ്ങള്‍ മുണ്ടകയത്തുകാരാണ്. ഇവിടെ വെള്ളനാടിയിലുള്ളവര്‍ക്കെല്ലാം ഞങ്ങളെ അറിയാം. അതുകൊണ്ട് ഇവിടെ പുറത്തിറങ്ങാന്‍ പ്രശ്‌നമില്ല. പക്ഷെ ടൗണിലേക്ക് ഇറങ്ങുമ്ബോള്‍ ആളുകള്‍ കൊച്ചിനെ തുറിച്ചുനോക്കുന്നുണ്ട്. പരിചയമില്ലാത്തവര്‍ കാണുമ്ബോഴാണ് പ്രശ്‌നം. കഴിഞ്ഞദിവസം ഒരു ഓട്ടോയില്‍ കയറിയപ്പോള്‍, ഓട്ടോകാരന്‍ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ജെസ്‌നയല്ലേ? ജെസ്‌ന ഇരിക്കുന്നതുപോലെ തന്നെയാണല്ലോ ഇരിക്കുന്നത്? തട്ടം ഇട്ടിരിക്കുന്നത് ആള്‍ അറിയാതെയിരിക്കാനല്ലേ? അങ്ങനെ 100 ചോദ്യങ്ങളാണ്. ബസ് സ്റ്റോപ്പിലൊക്കെ നില്‍ക്കുമ്ബോള്‍ ആളുകള്‍ വന്ന് ചോദിക്കാറുണ്ട് ജെസ്‌നയല്ലെ എന്ന്? കൊച്ച്‌ അല്ല എന്ന് പറഞ്ഞ് മടുത്തു അമ്മ പറഞ്ഞുനിര്‍ത്തി.

ജസ്നയെ കാണാതായ മാര്‍ച്ച്‌ 22ന് 10:44 നാണു ജസ്നയോടു സാമ്യമുള്ള യുവതി മുണ്ടക്കയം ബസ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ കണ്ട യുവതി ജസ്ന തന്നെയാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. അതുകൊണ്ടു തന്നെ അതു ജസ്ന തന്നെയാണെന്നു ഉറപ്പിച്ചു പറയാന്‍ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ സാധിച്ചിരുന്നില്ല. അതുപോലെ തന്നെ മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍, ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയ വസ്ത്രത്തിലായിരുന്നില്ല കണ്ടത്. തുടുര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ജസ്നയോടു വളരെയധികം സാമ്യമുള്ള അലീഷ എന്ന മുണ്ടക്കയം സ്വദേശിനിയെ പൊലീസ് കണ്ടെത്തിയത്. ഇതിനു പിന്നാലെ ദൃശ്യങ്ങളില്‍ കണ്ടതു ജസ്നയല്ല അലീഷയാണെന്ന റപ്പോര്‍ട്ടുകള്‍ വന്നു.

ഇത് അലീഷയല്ലെന്ന് വ്യക്തമാകുന്നതോടെ ദൃശ്യങ്ങളില്‍ കണ്ട യുവതി മറ്റാരെങ്കിലുമാണോ എന്നു കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ലെങ്കില്‍ ഇതു ജസ്ന തന്നൊയാണെന്നു സ്ഥിരീകരിക്കേണ്ടിവരും. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് മാര്‍ച്ച്‌ 22നു വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട് കണ്ടിട്ടില്ല. എരുമേലി വരെ ജെസ്‌നയെ കണ്ടിരുന്നുവെന്ന് പലരും അവകാശപ്പെടുന്നു. എന്നാല്‍ കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌ന പിന്നീട് അപ്രത്യക്ഷയായി. ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീടു പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ സംഘവും അന്വേഷിച്ചെങ്കിലും തുമ്ബില്ലാതെ മടങ്ങി. തിരോധാനം നിയമസഭയില്‍ ഉപക്ഷേപമായെത്തിയപ്പോള്‍ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ് പിക്കു നല്‍കി. അന്വേഷണ സംഘം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

എഡിജിപി ബി.സന്ധ്യയ്ക്കു ചുമതല നല്‍കാനും ധാരണയായി. പക്ഷേ, ഒന്നും നടന്നില്ല. അന്വേഷണം ഇപ്പോള്‍ ഐജി മനോജ് ഏബ്രഹാമിന്റെ കൈകളിലാണ്. കൊല്ലമുളയിലെ വീട്ടില്‍ പിതാവ് ജയിംസും സഹോദരങ്ങളായ ജെഫിയും ജെയ്‌സും ജെസ്‌നയുടെ വരവിനായി കാത്തിരിക്കുകയാണ്.

Top