നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുന്നത് പരിഗണനയിലാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ആണിത്. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോസ്റ്റല്വോട്ടിനുള്ള അവസരം നല്‍കും.
കൂടുതല്‍ പോളിങ് ബൂത്തുകള്‍ ഒരുക്കുന്നതിലൂടെ ഒരു ബൂത്തില്‍ ആയിരം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഉണ്ടാകും. വോട്ടര്പട്ടികയില്പേരുചേര്ക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ് (ഡിസംബര്‍ 31). അതിനു ശേഷവും പേര് ചേര്‍ക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലറിയിച്ചു.