പോളിങ്ങിനിടെ സംസ്ഥാനത്ത് 10 പേര്‍ മരിച്ചു. കോട്ടയം വൈക്കത്ത് വോട്ടു ചെയ്യാന്‍ ഇറങ്ങിയ 84കാരി കുഴഞ്ഞു വീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണു മരിച്ചത്. പോളിങ് ബൂത്തിലേക്കു പോകാന്‍ ഓട്ടോയില്‍ കയറുമ്പോഴാണ് കുഴഞ്ഞു വീണത്. ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു. മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍(74) ആണ് മരിച്ചത്. വോട്ട് ചെയ്‌തു പുറത്തിറങ്ങിയ ശേഷമാണ് പ്രഭാകരന്‍ കുഴഞ്ഞുവീണത്.
കാസര്‍കോട് പുല്ലൂരില്‍ വോട്ട് ചെയ്യാന്‍ പോകുന്ന വഴിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വിണു മരിച്ചു. പുല്ലൂര്‍ സ്വദേശി കെ.ആര്‍. ബാബുരാജാണ് കുഴഞ്ഞു വിണു മരിച്ചത്. തലശ്ശേരി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ മുസ്!ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്‌തഫ(52) തലശ്ശേരി മാരിയമ്മ ഇസ്!ലാമിയ എല്‍പി സ്‌കൂള്‍ ബൂത്തില്‍ തളര്‍ന്നു വീണു മരിച്ചു.
തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കിളികൊല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ 5ാം നമ്പര്‍ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63) ആണു മരിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സിഎച്ച്‌സിയില്‍ പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.
കണ്ണൂര്‍ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങള്‍. കാലടിയില്‍ പാറപ്പുറം കുമാരനാശാന്‍ സ്‌മാരക എല്‍പിഎസ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാന്‍ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്‌എസ്‌എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍നിന്ന സ്‌ത്രീ തളര്‍ന്നുവീണു മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178 നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.
അതിനിടെ, തൃശൂര്‍ ചാലക്കുടി മണ്ഡലത്തിലെ തുമ്പൂര്‍മുഴി ഫുഡ് ടെക്‌നോളജി ബൂത്തില്‍ സെക്കന്റ് പോളിങ് ഓഫിസര്‍ തളര്‍ന്നുവീണു. അര മണിക്കൂറിനു ശേഷം ഫസ്റ്റ് പോളിങ് ഓഫീസറും വീണു. പകരം ആളെ നിയോഗിച്ചു. ഏനാദിമംഗലം ചായലോട് യുപി സ്‌കൂള്‍ 143 നമ്പര്‍ ബൂത്തില്‍ പോളിങ് ഓഫിസര്‍ കുഴഞ്ഞുവീണു. പിരളശേരി എല്‍പിഎസ് 69-ാം നമ്പര്‍ ബൂത്തിലെ പോളിങ് ഓഫിസര്‍ പ്രണുകുമാര്‍ അപസ്‌മാര ബാധയെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്കുമാറ്റി.
തിരഞ്ഞെടുപ്പു ജോലിക്കിടെ കൂത്താട്ടുകുളം ഒലിയപ്പുറം മൂര്‍ക്കനാട് സിബി മാത്യൂ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു കുഴഞ്ഞു വീണു. തിരഞ്ഞെടുപ്പു പരിശീലനത്തിനു പോയപ്പോള്‍ സിബിക്കു സൂര്യാതപം ഏറ്റിരുന്നു. എംജി സര്‍വകലാശാല ജീവനക്കാരനാണ്. വെളിയന്നൂര്‍ താമരക്കാട് അങ്കണവാടിയിലെ ബൂത്തിലാണു സംഭവം.